പൊലീസിന്റെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍;  ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങി; ഉച്ചക്ക് മുന്‍പ് കണക്ക് നല്‍കണം

ഫോളോവര്‍മാരുടേയും കൃത്യമായ വിവരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്
പൊലീസിന്റെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍;  ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങി; ഉച്ചക്ക് മുന്‍പ് കണക്ക് നല്‍കണം


തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപ് ഫോളോവര്‍മാരുടെ തുകണക്കെടുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും ഒപ്പമുള്ള ക്യംപ് ഫോളോവര്‍മാരുടെ എണ്ണമെടുത്ത് തുടങ്ങി.

ഉന്നതരുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്യാംപ് ഫോളോവര്‍മാരുടേയും കൃത്യമായ വിവരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുദേഷ് കുമാറിന് പകരം ബറ്റാലിയന്‍ എഡിജിപിയായ ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച അടിയന്തരനിര്‍ദേശം നല്‍കിയിരിക്കുന്നത്.

എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് െ്രെഡവറെ മര്‍ദ്ദിച്ച സംഭവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫീസര്‍മാരായി ജോലി ചെയ്യുന്നവരുടെ ദുരവസ്ഥ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നത്. സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരുടെ വീട് നോക്കാനും വസ്ത്രമലക്കാനും പട്ടിയെ കുളിപ്പിക്കാനും വരെ ക്യാംപ് ഫോളോവര്‍മാരെ ഉപയോഗിക്കുന്നതിനെതിരെ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ കടുത്ത രോക്ഷമുയര്‍ന്നിരുന്നു.

എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ െ്രെഡവര്‍ ഗവാസ്‌കറെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും വന്‍പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുകയും ക്യാംപ് ഫോളോവര്‍മാരുടെ അടിമപ്പണി നിര്‍ത്തലാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com