ഉരുൾപൊട്ടൽ: അവസാനത്തെ മൃതദേഹവും കണ്ടെത്തി; മരണസംഖ്യ 14 ആയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2018 06:04 PM  |  

Last Updated: 18th June 2018 06:04 PM  |   A+A-   |  

 

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ 14 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ലാന്റ് സ്കാനർറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തപ്രദേശത്ത് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കട്ടിപ്പാറ ദുരന്തത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ദുരന്തത്തെ കുറിച്ചുള്ള പൂർണമായ കണക്കുകൾ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
 

TAGS
land slide