പിവി അന്‍വറിന്റെ പാര്‍ക്കിനു സമീപത്തെ ഉരുള്‍പൊട്ടലിനെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th June 2018 11:14 AM |
Last Updated: 18th June 2018 11:14 AM | A+A A- |

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പാര്‍ക്കിനു സമീപം ഉരുള്‍പൊട്ടലുണ്ടായതിനെക്കുറിച്ച് ആരും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഇതേക്കുറിച്ച് റവന്യൂ മന്ത്രിക്കു മിണ്ടാട്ടമില്ല. മന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മലമുകളിലെ തടയണയാണ് കട്ടിപ്പാറ ഉരുള്‍പൊട്ടലിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരാണ് ഇതിന് അനുമതി നല്കിയതെന്ന് വ്യക്തമാക്കണം. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. ദുരന്തനിവാരണസേനയെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
കട്ടിപ്പാറ തടയണയെക്കുറിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്നു, പാറയ്ക്കല്‍ അബ്ദുല്ല നല്‍കിയ അടിയന്തര പ്രമയേ നോട്ടിസിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. .
ഉരുള്‍പൊട്ടല്‍ ആള്‍നാശമുണ്ടായ കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ജൂണ്‍ 11ന് ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് പാറയ്ക്കല്‍ അബ്ദുളള നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.