കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം;മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം;മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം തീരുമാനിക്കും. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കട്ടിപ്പാറയില്‍ കാണാതായ 14 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com