തിരക്കുള്ള ബസില്‍ അവശനിലയില്‍ നിന്ന സഹയാത്രികയ്ക്ക് സീറ്റ് നല്‍കി; യുവതിക്ക് നഷ്ടമായത് 46,000 രൂപ

അടുത്തിരുന്ന യുവതി എടിഎം കാര്‍ഡ് മോഷ്ടിച്ച് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ബാഗിലുണ്ടായിരുന്ന 6000 രൂപയും മോഷ്ടിച്ചു
തിരക്കുള്ള ബസില്‍ അവശനിലയില്‍ നിന്ന സഹയാത്രികയ്ക്ക് സീറ്റ് നല്‍കി; യുവതിക്ക് നഷ്ടമായത് 46,000 രൂപ


മൂവാറ്റുപുഴ; സഹയാത്രികയ്ക്ക് ബസില്‍ ഇരിക്കാന്‍ സീറ്റ് ഒരുക്കി നല്‍കിയ യുവതിക്ക് നഷ്ടമായത് 46,000 രൂപ. അടുത്തിരുന്ന യുവതി എടിഎം കാര്‍ഡ് മോഷ്ടിച്ച് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ബാഗിലുണ്ടായിരുന്ന 6000 രൂപയും മോഷ്ടിച്ചു. മൂവാറ്റുപുഴ പായിപ്ര മാനാറിമുണ്ടയ്ക്കല്‍ വീട്ടില്‍ സീതാലക്ഷ്മിയ്ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ പണം കവര്‍ന്ന സഹയാത്രികയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

സീതാലക്ഷ്മിയുടെ എടിഎം കാര്‍ഡ് കവര്‍ന്ന യുവതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മെയ് 22 നാണ് സംഭവമുണ്ടാകുന്നത്. മൂവാറ്റുപുഴയില്‍ നിന്ന് പട്ടിമറ്റത്തേക്കുള്ള ബസില്‍ യാത്രചെയ്യുകയായിരുന്നു സീതാലക്ഷ്മി. ബസില്‍ നല്ല തിരക്കായതിനാല്‍ ബസില്‍ അവശനിലയില്‍ നിന്ന യുവതിക്ക് സീതാലക്ഷ്മി തന്റെ അരികില്‍ ഇരിക്കാന്‍ സീറ്റ് നല്‍കി. 

വീട്ടില്‍ എത്തിയപ്പോഴാണ് പണവും എടിഎം കാര്‍ഡും നഷ്ടപ്പെട്ടതായി അറിയുന്നത്. അപ്പോഴേക്കും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പറഞ്ഞുകൊണ്ട് സന്ദേശവും എത്തി. സീതാലക്ഷ്മി കാര്‍ഡിന് പിന്നില്‍ രഹസ്യ പിന്‍നമ്പര്‍ എഴുതിയിരുന്നു. ഇത് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതാണ്. പട്ടിമറ്റത്തെ എടിഎമ്മില്‍ നിന്ന് രണ്ട് വീതം തവണയായി 10000 രൂപയും കോലഞ്ചേരി ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 20,000 രൂപയുമാണ് പിന്‍വലിച്ചത്. 

സംഭവത്തില്‍ സീതാലക്ഷ്മി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എടിഎം സെന്ററുകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയം തോന്നിയ യുവതിയുടെ ചിത്രം ശേഖരിക്കുകയായിരുന്നു. ആളെ സീതാലക്ഷ്മി തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com