നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയും കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറയുക. 

ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും  ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയും കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com