പൊലീസിലെ ദാസ്യപ്പണി ബ്രിട്ടിഷ് ഭരണ ജീര്‍ണതയുടെ തുടര്‍ച്ച; പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല
പൊലീസിലെ ദാസ്യപ്പണി ബ്രിട്ടിഷ് ഭരണ ജീര്‍ണതയുടെ തുടര്‍ച്ച; പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി ബ്രിട്ടിഷ് ഭരണകാലത്തെ ജീര്‍ണതയുടെ തുടര്‍ച്ചയെന്നും ഇത്തരം പ്രവണ പൂര്‍ണമായും അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്പ്രദായം കാലാകാലമായി ഇവിടെ നിലവിലുണ്ട്. ബ്രിട്ടീഷ് പൊലീസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണ്ണമായ ഒരു സംസ്‌കാരമാണിത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഘട്ടത്തിലും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഗൗരവകരമാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യും. പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്‍കുന്ന സമീപനമേ സര്‍ക്കാരില്‍ നിന്നുണ്ടാവൂവെന്ന് നിയമസഭയില്‍ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല.
അതേസമയം പൊലീസ് ഒരു ഡിസിപ്ലിന്‍ഡ് ഫോഴ്‌സാണ്. അതിന്റെ ഡിസിപ്ലിനെ ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. ഡിസിപ്ലിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സര്‍ക്കാരില്‍ നിന്നുണ്ടാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസ് മേധാവിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു ഉന്നത ഉദ്യോഗസ്ഥനുണ്ടായാലും കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും.

സായുധസേന ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ െ്രെഡവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള െ്രെഡവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ എഡിജിപിയുടെ മകളുടെ മൊഴി പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പൊലീസ് െ്രെഡവര്‍ ഗവാസ്‌കറുടെ ഭാര്യയും കുടുംബാംഗങ്ങളും തനിക്ക് നിവേദനം നല്‍കുകയുണ്ടായി. ഗൗരവമായി കണ്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് അവരോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് കേസ്സുകളും െ്രെകം ബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരുന്നു. അന്വേഷണം ഫലപ്രദമായി നടത്തുന്നതിന് ബറ്റാലിയന്‍ എഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com