റെയില്‍വേ മന്ത്രിയുടെ വാക്കുകള്‍ കാപട്യം; സമാശ്വാസ വാക്കുകളല്ല, സമയബന്ധിതമായ നടപടിയാണ് ആവശ്യം: ആഞ്ഞടിച്ച് എം ബി രാജേഷ് 

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുടെ വാക്കുകള്‍ കാപട്യമാണെന്ന് എം ബി രാജേഷ് എം പി
റെയില്‍വേ മന്ത്രിയുടെ വാക്കുകള്‍ കാപട്യം; സമാശ്വാസ വാക്കുകളല്ല, സമയബന്ധിതമായ നടപടിയാണ് ആവശ്യം: ആഞ്ഞടിച്ച് എം ബി രാജേഷ് 

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുടെ വാക്കുകള്‍ കാപട്യമാണെന്ന് എം ബി രാജേഷ് എം പി. സമാശ്വാസ വാക്കുകളല്ല, സമയബന്ധിതമായ നടപടിയാണ് ആവശ്യം. പ്രതിഷേധം കാരണമാണ് റെയില്‍വേ മന്ത്രി നിലപാട് മയപ്പെടുത്തിയതെന്നും എം ബി രാജേഷ് എം പി ആരോപിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് പിന്തുടരുന്നതെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ആരോപിച്ചു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന പ്രചാരണം ശരിയല്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം ഉപേക്ഷിച്ചിട്ടില്ല. വിവിധ വശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുമുന്നോട്ടുപോകുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തി എം ബി രാജേഷ് എം പി രംഗത്തുവന്നത്. 

നിര്‍ദ്ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com