സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു;  സിഐയെ മാറ്റിയത് ഗണേഷ് കുമാറിന്റെ കേസിലല്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2018 03:08 PM  |  

Last Updated: 19th June 2018 03:08 PM  |   A+A-   |  

 

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയ അഞ്ചല്‍ സിഐ മോഹന്‍ദാസിനെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് തെളിഞ്ഞു. കേസുമായി ബന്ധപ്പെട്ടാണ് സിഐയെ മാറ്റിയത് എന്ന് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് മെയ് 30നും. കേസ് അന്വേഷിച്ചതിലെ വീഴ്ചയ്ക്കുള്ള നടപടിയാണ് ഇതെന്ന് ഇന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. 

കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയനായ സിഐയെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന പൊലീസ് വിശദീകരണം തള്ളി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ ഭാഗമായാണ് സിഐയെ മാറ്റിയതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അനില്‍ അക്കരയുടെ ഉപക്ഷേപത്തിന് മറുപടിയായായിരുന്നു സര്‍ക്കാര്‍ വിശദീകരണം.