കുട്ടനാട്ടിലെ വായ്പ കുംഭകോണം: ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയില്‍

കുട്ടനാട്ടിലെ വായ്പ കുംഭകോണം: ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയില്‍

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു. കുട്ടനാട് വികസനസമിതി ഓഫീസില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ച്
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ഉളളതായുളള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com