കോഴിക്കോട്ടെ ബാര്‍ബര്‍ മീശ മുറിച്ചത് ശരിയായില്ല; സുധേഷ് കുമാറിന്റെ മുടിമുറിക്കാന്‍ കണ്ണൂരില്‍ നിന്ന് ആളെ ഇറക്കി

കോഴിക്കോട് എആര്‍ ക്യാമ്പിലുള്ള ബാര്‍ബര്‍ ഷേവ് ചെയ്തപ്പോള്‍ മീശയിലെ നരച്ച രോമങ്ങള്‍ മുറിച്ചത് ശരിയായില്ലെന്നുപറഞ്ഞ് അയാളെ ചീത്തപറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു
കോഴിക്കോട്ടെ ബാര്‍ബര്‍ മീശ മുറിച്ചത് ശരിയായില്ല; സുധേഷ് കുമാറിന്റെ മുടിമുറിക്കാന്‍ കണ്ണൂരില്‍ നിന്ന് ആളെ ഇറക്കി

കോഴിക്കോട്: മീശ മുറിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് എഡിജിപി സുധേഷ് കുമാര്‍ മുടിമുറിക്കാന്‍ ബാര്‍ബറെ കൊണ്ടുവന്നത് കണ്ണൂര്‍ ജില്ലയില്‍ നിന്ന്. ഉത്തരമേഖലാ എഡിജിപി ആയിരിക്കുമ്പോഴായിരുന്നു സംഭവം. പൊലീസ് വാഹനങ്ങളില്‍ ബാര്‍ബറെ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് മുടി മുറിച്ച ശേഷം അന്നു തന്നെ കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്യും. 


കോഴിക്കോട് എആര്‍ ക്യാമ്പിലുള്ള ബാര്‍ബര്‍ ഷേവ് ചെയ്തപ്പോള്‍ മീശയിലെ നരച്ച രോമങ്ങള്‍ മുറിച്ചത് ശരിയായില്ലെന്നുപറഞ്ഞ് അയാളെ ചീത്തപറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന്, അന്നത്തെ കണ്ണൂര്‍ റേഞ്ച് ഐജിയെ ഫോണില്‍ വിളിച്ച് ഡി.എസ്.സി.യിലെ ബാര്‍ബറെ ആവശ്യപ്പെട്ടു. ഐജി ഉടന്‍ കണ്ണൂര്‍ പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു. അദ്ദേഹമാണ് ഡഎസ്‌സിയില്‍നിന്ന് ബാര്‍ബറെ സംഘടിപ്പിച്ചത്.കോഴിക്കോട് മലാപ്പറമ്പിലെ എഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്കാണ് കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍(ഡിഎസ്‌സി)നിന്ന് താത്കാലിക ജീവനക്കാരനായ ബാര്‍ബറെ കൊണ്ടുവന്നത്. 

ഇയാളെ മാഹി പാലംവരെ കണ്ണൂര്‍ ഹൈവേ പോലീസിന്റെയും അവിടെനിന്ന് വടകര റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം എലത്തൂര്‍ പാലം വരെ വടകര ഹൈവേ പോലീസിന്റെയും വാഹനങ്ങളിലാണ് എത്തിച്ചത്. പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സിറ്റി ഹൈവേ പോലീസിന്റെ വാഹനത്തില്‍ മലാപ്പറമ്പിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതേ രീതിയില്‍ത്തന്നെയാണ് തിരികെ കണ്ണൂരില്‍ കൊണ്ടുപോയി വിട്ടതും. 2016 ജൂണ്‍മുതല്‍ 2017 ജനുവരി വരെയാണ് സുധേഷ് കുമാര്‍ ഉത്തരമേഖലാ എ.ഡി.ജി.പി. ആയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com