'ഗവര്‍ണറായപ്പോള്‍ സ്വസ്ഥത ലഭിച്ചു'; എഴുതാനും വായിക്കാനും ഇപ്പോള്‍ ഒരുപാട് സമയമുണ്ടെന്ന് കുമ്മനം രാജശേഖരന്‍

താന്‍ നമസ്‌തേ പറഞ്ഞാല്‍ തിരിച്ചുപറയാതിരുന്നവര്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണറായതോടെ ഇതില്‍ മാറ്റം വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
'ഗവര്‍ണറായപ്പോള്‍ സ്വസ്ഥത ലഭിച്ചു'; എഴുതാനും വായിക്കാനും ഇപ്പോള്‍ ഒരുപാട് സമയമുണ്ടെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി മിസോറാം ഗവര്‍ണറായി ചുമതലയേറ്റതോടെ കൂടുതല്‍ സ്വസ്ഥത ലഭിച്ചെന്ന് കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒന്നിനും സമയമില്ലായിരുന്നെന്നാണ് കുമ്മനം പറയുന്നത്. കോട്ടയത്ത് പ്രസ് ക്ലബ് നല്‍കിയ സ്വീകരണത്തിലാണ് കുമ്മനത്തിന്റെ തുറന്നു പറച്ചില്‍. 

ഗവര്‍ണറായതോടെ എഴുതാനും വായിക്കാനും കൂടുതല്‍ സമയം കിട്ടി. പല അനുഭവങ്ങളും ഇനി എഴുതണം. അതില്‍ ഒരു അധ്യായം കോട്ടയത്തെ പത്രപ്രവര്‍ത്തന കളരിയെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നമസ്‌തേ പറഞ്ഞാല്‍ തിരിച്ചുപറയാതിരുന്നവര്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണറായതോടെ ഇതില്‍ മാറ്റം വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ഥാനവും താന്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും എല്ലാം തന്നെ തേടിവരികയായിരുന്നു. നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശിച്ചാണ് പത്രപ്രവര്‍ത്തകനായത്. മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്തമായ മൂല്യമാണ് പത്രപ്രവര്‍ത്തനം. ഇനിയും പത്രപ്രവര്‍ത്തകനാകണമെന്ന് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com