ദാസ്യപ്പണിക്ക് നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ 24 മണിക്കൂറിനുള്ളില്‍ തിരികെ അയക്കണം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ഉത്തരവ്

അനധികൃതമായി ഒപ്പം നിര്‍ത്തിയിരിക്കുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ എത്രയും വേഗം മടക്കിയയക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം
ദാസ്യപ്പണിക്ക് നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ 24 മണിക്കൂറിനുള്ളില്‍ തിരികെ അയക്കണം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: അനധികൃതമായി ഒപ്പം നിര്‍ത്തിയിരിക്കുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ എത്രയും വേഗം മടക്കിയയക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ തിരികെയയക്കാനാണ് നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. 

ക്യാമ്പ് ഫോളോവേഴ്‌സിനെ മേലുദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നതിന്റെ പശ്ചാതലത്തിലാണ് നിര്‍ദേശം. എസ്പി മുതലുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നിര്‍ത്താനുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും സര്‍ക്കുലറില്‍ മാറ്റം വരുത്തിയുട്ടുണ്ട്. ഡിവൈഎസ്പി റാങ്കിലുള്ളവര്‍ക്ക് ഒരു കോണ്‍സ്റ്റബളിനേയും എസ്എസ്പി റാങ്കിലുള്ളവര്‍ക്ക് രണ്ട് കോണ്‍സ്റ്റബിളിനെയുമാണ് അനുവദിച്ചിരിക്കുന്നത്. 
ഡിഐജിക്കും അതിന് മുകളിലുള്ളവര്‍ക്കും ഒരു കോണ്‍സ്റ്റബിളിനേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും നിയോഗിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com