മാധ്യമങ്ങള്‍ക്കു തന്നോടു വിരോധം; ഇന്നു ഞാന്‍ നാളെ നീ എന്ന് എല്ലാവരും ഓര്‍ക്കുന്നതു നന്നെന്ന് ഗണേഷ് കുമാര്‍

സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കാര്യമറിയാതെയാണ് നിയമസഭാംഗങ്ങള്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഗണേഷ് കുമാര്‍
മാധ്യമങ്ങള്‍ക്കു തന്നോടു വിരോധം; ഇന്നു ഞാന്‍ നാളെ നീ എന്ന് എല്ലാവരും ഓര്‍ക്കുന്നതു നന്നെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ നിരപരാധിയെന്ന് കെബി ഗണേഷ് കുമാര്‍ നിയമസഭയില്‍. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കാര്യമറിയാതെയാണ് നിയമസഭാംഗങ്ങള്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അഞ്ചല്‍ സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. അപ്പോള്‍ വിമര്‍ശനം ഉന്നയിച്ചവര്‍ തിരുത്തേണ്ടിവരുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സത്യം തെളിയുമ്പോള്‍ വിമര്‍ശനം ഉന്നയിച്ചവര്‍ തിരുത്തണം. കാര്യമറിയാതെയാണ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്നു ഞാന്‍ നാളെ നീ എന്ന് എല്ലാവരും ഓര്‍ക്കണമെന്ന് ഗണേഷ് കുമാര്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.

മാധ്യമങ്ങള്‍ക്കു തന്നോടു വിരോധമുണ്ടെന്നും ആരോപണങ്ങള്‍ക്കു പിന്നില്‍ അതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അഞ്ചലില്‍ കാറിനു സൈഡ് കൊടുക്കാതിരുന്നതിന്റെ പേരില്‍ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. യുവാവിനെയും ഒപ്പമുണ്ടായിരുന്ന അമ്മയെയും അസഭ്യം പറഞ്ഞെന്നുമുള്ള പരാതിയും പൊലീസ് അന്വേഷിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com