മുണ്ടുടുക്കാന്‍ അറിയാത്ത മേലാളന്മാര്‍ക്ക് മുണ്ട് ഉടുപ്പിച്ചുകൊടുക്കണം; ഗുരുവായൂരിലും അടിമപ്പണിക്ക് കുറവില്ല

മുണ്ടുടുക്കാന്‍ അറിയാത്ത മേലാളന്മാര്‍ക്ക് മുണ്ട് ഉടുപ്പിച്ചുകൊടുക്കണം; ഗുരുവായൂരിലും അടിമപ്പണിക്ക് കുറവില്ല

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ജില്ലാതലത്തിലും അതിനുമുകളിലുമുള്ള മേലുദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് അഞ്ച് പൊലീസുകാരെങ്കിലും അടിമപ്പണിക്കായി വേണമെന്നാണ് 'കീഴ് വഴക്കം'

ഗുരുവായൂര്‍; ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുണ്ടു ഉടുപ്പിച്ച് കൊടുക്കുന്നതു വരെ പൊലീസുകാരുടെ ഡ്യൂട്ടി. ഉത്തരേന്ത്യക്കാരായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുരുവായൂരില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് മുണ്ട് ഉടുപ്പിച്ച് കൊടുക്കേണ്ടി വരുന്നത്. അവര്‍ക്ക് കേരളീയ രീതിയില്‍ മുണ്ട് ഉടുക്കാനറിയില്ല. അതിനാല്‍ ഗുരുവായൂരപ്പനെ തൊഴാന്‍ വരുന്ന മേലുദ്യോഗസ്ഥര്‍ക്ക് മുണ്ട് വാങ്ങുന്നതും അത് ഉടുപ്പിച്ച് കൊടുക്കേണ്ടതും പൊലീസുകാരുടെ പണിയാണ്, 

മേലധികാരികളെയും അവരുടെ സ്വന്തക്കാരെയും തൃപ്തിയോടെ തൊഴുത് പറഞ്ഞയക്കുന്നതുവരെ ഇവിടത്തെ പോലീസുകാര്‍ക്ക് ചങ്കിടിപ്പാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ജില്ലാതലത്തിലും അതിനുമുകളിലുമുള്ള മേലുദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് അഞ്ച് പൊലീസുകാരെങ്കിലും അടിമപ്പണിക്കായി വേണമെന്നാണ് 'കീഴ് വഴക്കം'. പോലീസുദ്യോഗസ്ഥര്‍ക്കുമാത്രമല്ല, അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുംവരെ പൈലറ്റായി നില്‍ക്കണം. ദര്‍ശനം കഴിഞ്ഞാല്‍ പ്രസാദകിറ്റ് പിടിക്കുക, ഗണപതി ക്ഷേത്രത്തില്‍ ഉടയ്ക്കാനുള്ള തേങ്ങ വാങ്ങുക... അങ്ങനെ നിരവധി ജോലികളും ഇവര്‍ ചെയ്യണം. 

അടുത്തിടെ ഒരു ഉന്നതന്‍ പറഞ്ഞുവിട്ട അതിഥിയെ നാലമ്പലത്തിലേക്ക് കൊടിമരംവഴി കടത്താതിരുന്നതിന് ടെമ്പിള്‍ സ്‌റ്റേഷനിലെ പോലീസുകാരനെ പാവറട്ടി സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റി. ഒരു മാസം കഴിഞ്ഞാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറയാണ്. ഇത് തുടങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഉന്നത പോലീസുകാരുടെ വീടുകളിലേക്കും ക്വാര്‍ട്ടേഴ്‌സുകളിലേക്കും കതിരുകള്‍ ഏറ്റി പോകുന്ന ഡ്യൂട്ടിയും ഇവര്‍ക്ക് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com