ലാടവൈദ്യന്റെ ലേഹ്യം കഴിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ മയങ്ങി വീണു; വൈദ്യന്‍ മുങ്ങി

നെടുങ്കണ്ടം മേഖലയില്‍ ലേഹ്യവില്‍പ്പന നടത്തുന്ന ലാടവൈദ്യന്റെ ലേഹ്യമാണ് റവന്യു ഉദ്യോഗസ്ഥരെ മയക്കി കളഞ്ഞത്
ലാടവൈദ്യന്റെ ലേഹ്യം കഴിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ മയങ്ങി വീണു; വൈദ്യന്‍ മുങ്ങി

നെടുങ്കണ്ടം: താലൂക്ക് ഓഫീസിലെ ജീവനക്കാരെ മയക്കി ലാടവൈദ്യന്റെ ലേഹ്യം. നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

നെടുങ്കണ്ടം മേഖലയില്‍ ലേഹ്യവില്‍പ്പന നടത്തുന്ന ലാടവൈദ്യന്റെ ലേഹ്യമാണ് റവന്യു ഉദ്യോഗസ്ഥരെ മയക്കി കളഞ്ഞത്. താലൂക്ക് ഓഫീസില്‍ ലേഹ്യം വില്‍ക്കാനായി കൊണ്ടുവന്നപ്പോള്‍ സാമ്പിള്‍ കഴിച്ചു നോക്കിയ ജീവനക്കാരാണ് മയങ്ങി വീണത്. 

ലേഹ്യം കഴിച്ചതിന് പിന്നാലെ രണ്ട് ജീവക്കാര്‍ മയങ്ങി വീണതോടെ സഹപ്രവര്‍ത്തകര്‍ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് ഇവരുടെ മയക്കം മാറിയത്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ലാടവൈദ്യന്‍ അപ്പോള്‍ തന്നെ സ്ഥലം വിട്ടിരുന്നു. പൊലീസിലും ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്ന് ജീവിനക്കാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com