സദാചാര ഗുണ്ടായിസത്തിന് വിധേയമായ യുവാവ് മരിച്ച നിലയില്‍; മൃതദേഹം റെയില്‍വേ ട്രാക്കില്‍

ശ്രീജിത്തിനേയും ഒരു യുവതിയേയും സദാചാര ഗുണ്ടകള്‍ പിടികൂടിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊട്ടാരക്കര: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ഞായറാഴ്ച ശ്രീജിത്തിനേയും ഒരു യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ പിടികൂടിയിരുന്നു. പൊലീസെത്തി യുവതിയെ വീട്ടിലേക്ക് വിടുകയും ശ്രീജിത്തിനോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശ്രീജിത്ത് സ്‌റ്റേഷനില്‍ എത്തിയിരുന്നു എന്നാണ് സൂചന. ഇതിന് ശേഷമാണ് ശ്രീജിത്തിനെ കാണാതാവുന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് റെയില്‍വേ ട്രാക്കില്‍ ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com