സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ; വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st June 2018 07:23 AM |
Last Updated: 21st June 2018 07:23 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ജൂണ്‍ 24 വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായുള്ള മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഞായറാഴ്ച വരെ പ്രവര്‍ത്തിക്കും.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത് കൂടാതെ കേന്ദ്ര ജല കമ്മിഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കസാധ്യതയുണ്ടെന്ന് അറിയിച്ചു.