തോട്ടം മേഖലയെ ഇഎഫ്എല്‍ പരിധിയില്‍ നിന്നൊഴിവാക്കിയത് വന്‍കിടക്കാരെ സംരക്ഷിക്കാനെന്ന് വിഎം സുധീരന്‍

പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള വനനിയമങ്ങളെ അട്ടിമറിക്കുന്നതാണ്, നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനവുമാണ്
തോട്ടം മേഖലയെ ഇഎഫ്എല്‍ പരിധിയില്‍ നിന്നൊഴിവാക്കിയത് വന്‍കിടക്കാരെ സംരക്ഷിക്കാനെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ഇഎഫ്എല്‍ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതിലൂടെ  സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് മുന്‍പില്‍ മുട്ട് മടക്കിയെന്ന് വിഎം സുധീരന്‍.ടാറ്റാ, ഹാരിസണ്‍ കേസുകളെ തീരുമാനം ബാധിക്കുമെന്ന് സൂധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണരൂപം

പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള വനനിയമങ്ങളെ അട്ടിമറിക്കുന്നതാണ്, നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനവുമാണ്.

അനധികൃതവും നിയമവിരുദ്ധവുമായി സര്‍ക്കാര്‍ഭൂമി കയ്യേറിയ നിയമലംഘകരെ വെള്ളപൂശുന്ന നടപടിയാണിത്.

വന്‍കിടകയ്യേറ്റക്കാരായ ടാറ്റ, ഹാരിസണ്‍, എ.വി.ടി, ടി.ആര്‍&ടി തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും ക്രിമിനല്‍ നടപടികളും ഇതോടെ നിര്‍വീര്യമാക്കപ്പെടും.

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും വന്‍കിടഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍താല്‍പര്യങ്ങള്‍ അടിയറവെക്കുന്നതാണ്.

തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന അവകാശപ്പെടുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളികളുടെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി പരസ്പരവൈരം മറന്ന് നടത്തിവരുന്ന കള്ളക്കളികളുടെ തുടര്‍ച്ചയാണിത്.

ഹാരിസണ്‍ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാര്‍, സമാനമായതും ബന്ധപ്പെട്ടതുമായ എല്ലാ കേസുകളിലും തോറ്റു കൊടുക്കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനമായിട്ടേ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയെ കാണാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com