രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാമെന്ന് വാഗ്ദാനം; സ്വന്തം ആപ്പ് ഉപയോഗിച്ച് മലയാളി ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് ഇങ്ങനെ

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാമെന്ന് വാഗ്ദാനം; സ്വന്തം ആപ്പ് ഉപയോഗിച്ച് മലയാളി ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് ഇങ്ങനെ
രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാമെന്ന് വാഗ്ദാനം; സ്വന്തം ആപ്പ് ഉപയോഗിച്ച് മലയാളി ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് ഇങ്ങനെ

തൃശൂര്‍: ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ കോടികള്‍ തട്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍ മേനോനാണ് അറസ്റ്റിലായത്. 

രാജകുടുംബത്തിന്റെ വ്യാജ ഇമെയില്‍ ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍ നിന്ന് അഞ്ചേക്കാല്‍ കോടിയാണ് ഇയാള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച തുകയില്‍ നാലരക്കോടി ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയതായി കണ്ടെത്തി.

ദോഹയിലെ കമ്പനിയില്‍ ഓഡിറ്റര്‍ ആയിരുന്ന സുനില്‍ മേനോന്‍ ജോലി രാജിവെച്ച ശേഷം മറ്റ് വരുമാനമില്ലാതെ കഴിയുമ്പോഴാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഖത്തര്‍ മ്യുസിയത്തിലേക്ക് പുരാവസ്തുക്കള്‍ ആവശ്യമുണ്ടെന്ന് അറിഞ്ഞ് സിംഗപ്പൂര്‍ ,തായ്‌ലന്‍ഡ് മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബംഗ്ലാദേശ്, കൊല്‍ക്കത്ത, ആഗ്ര, ജയ്പ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പുരാവസ്തു ശേഖരങ്ങളുടെ ചിത്രങ്ങള്‍  സമര്‍പ്പിച്ചെങ്കിലും അധികൃതര്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനി എന്ന പേരില്‍ വ്യാജ അഡ്ഡ്രസ് ഉണ്ടാക്കി രാജകുടുംബാംഗത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുകയായിരുന്നു. 

സ്വന്തമായുണ്ടാക്കിയ ആപ്പ് വഴി രാജാവിന്റെ സഹോദരിയുടെ പേരിലുള്ള മെയിലില്‍നിന്ന് ഇയാള്‍ മ്യൂസിയം അധികൃതര്‍ക്കു മെയില്‍ അയയ്ക്കുകയായിരുന്നു. രാജാവിന്റെ ചിത്രങ്ങര്‍ പ്രമുഖരായ ചിത്രകാരന്മാരെക്കൊണ്ട് വരച്ചുനല്‍കാമെന്ന വാഗ്ദാനമാണ് മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയ രാജാവിന്റെ സഹോദരിയുടെ ഇ-മെയില്‍ അഡ്ഡ്രസിലൂടെ ഇയാള്‍ നല്‍കിയത്. സ്വര്‍ണം പൂശി വരയ്ക്കുന്ന 10 ചിത്രങ്ങള്‍ക്ക് 10 കോടി 10 ലക്ഷം രൂപ വേണമെന്നായിരുന്നു മെയിലില്‍ സൂചിപ്പിച്ചിരുന്നത്. രാജകുടുംബാംഗത്തിന്റെ സന്ദേശമെന്നു തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതര്‍ മുന്‍കൂറായായി 5 കോടി 5 ലക്ഷം രൂപ കൊടുങ്ങല്ലൂരുള്ള ഇയാളുടെ  എസിബിഐ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. 

പണം ട്രാന്‍സ്ഫര്‍ ആയ ഉടന്‍ സുനില്‍ മേനോന്‍ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റി. പിന്നീട് ഇയാളുമായി ബന്ധപ്പെടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് രാജകുടുംബാംഗത്തിന്റെ പേരില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് മ്യൂസിയം അതികൃതര്‍ക്ക് സൂചന ലഭിച്ചത്. തുടര്‍ന്ന് പൊലീസിന് ഇ-മെയില്‍ മൂഖാന്തരവും ഖത്തര്‍ പ്രധിനിധി നേരിട്ടെത്തിയും പരാതി നല്‍കുകയായിരുന്നു. 

എറണാകുളത്തു നിന്നാണ് സുനില്‍ മേനോനെ പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com