കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ പ്രതിയല്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2018 08:47 AM  |  

Last Updated: 22nd June 2018 08:47 AM  |   A+A-   |  

RAHNA

 

കൊച്ചി; കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ അമ്മ രഹ്നയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊലപാതകത്തില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയേയും സഹോദരന്‍ ഷാനു ചാക്കോയും അറസ്റ്റിലായതോടെ തേന്മല സ്വദേശിയായ രഹ്ന ചാക്കോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതിയല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിന്‍ പി ജോസഫിന്റെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുന്നത്. അടുത്ത ദിവസം തേന്മലയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ബന്ധുക്കളും അടക്കം 14 പേരാണ് അറസ്റ്റിലായത്. രഹ്നയും കേസില്‍ പ്രതിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമര്‍പ്പിച്ചത്.