ക്യാംപ് ഫോളവര്‍ നിയമനം പിഎസ് സി വഴിയാക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2018 04:19 PM |
Last Updated: 22nd June 2018 04:19 PM | A+A A- |

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുമാസത്തിനുള്ളില്‍ പൊലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല. ക്യാപ് ഫോളോവേഴ്‌സിനെ കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.