തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണം: എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd June 2018 12:35 AM |
Last Updated: 22nd June 2018 12:39 AM | A+A A- |

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. എഐഎസ്എഫ് ചിറയിന്‍കീഴ് മണ്ഡലം വൈസ് പ്രസിഡന്റ് ശുഭം എഐവൈഎഫ് പാലക്കുന്ന് യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ എന്നിവര്‍ക്ക് വെട്ടേറ്റു.പാലാകുന്നില്‍നിന്നും രാത്രി വീട്ടിലേക്കു പോകുന്നവഴിയില്‍ ആറോളം ബൈക്കില്‍ എത്തിയ സംഘം വീടിനുമുന്നില്‍ തടഞ്ഞുനിര്‍ത്തിയാണ് വെട്ടിയതെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വെട്ടേറ്റ ഒരാളെ മെഡിക്കല്‍ കോളജിലും മറ്റൊരാളെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.