റബ്ബര്‍ വിലയിടിവ് പഠിക്കാന്‍ വിദഗ്ധസമിതിയുമായി കേന്ദ്രസര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2018 02:56 PM |
Last Updated: 22nd June 2018 03:05 PM | A+A A- |

ന്യൂഡല്‍ഹി: റബര്‍ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. തോട്ടം, മത്സ്യബന്ധനം, ബീഡി തൊഴിലാളികളുടെ പ്രശ്‌നങ്ങളും പഠിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. വാണിജ്യമന്ത്രാലയത്തിലെ ഉന്നതരാണ് സമിതിയിലെ അംഗങ്ങള്‍
റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തില്‍ ഇളവു വരുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നിറവേറ്റുന്നതു ചെറുകിട കര്‍ഷകരാണെന്നിരിക്കെ അവരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചിരുന്നു