കസ്റ്റഡിക്കൊല: എസ്‌ഐക്കെതിരെ മജിസ്‌ട്രേറ്റ്; മുന്‍പും പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മൊഴി

തനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാണ്.  മുന്‍പും ഇത്തരത്തില്‍ പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച് തനിക്ക് മുന്‍പില്‍ ഹാജരാക്കിയിരുന്നെന്നും മൊഴിയില്‍  പറയുന്നു
കസ്റ്റഡിക്കൊല: എസ്‌ഐക്കെതിരെ മജിസ്‌ട്രേറ്റ്; മുന്‍പും പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മൊഴി

കൊച്ചി: കസ്റ്റഡിക്കൊലപാതകക്കേസില്‍ വരാപ്പുഴ എസ്‌ഐ ജിഎസ് ദീപകിന് മജിസ്‌ട്രേറ്റിന്റെ രൂക്ഷവിമര്‍ശനം. പ്രതികളെ നേരത്തെയും ക്രൂരമായി മര്‍ദ്ദിച്ച് മുന്‍പും കൊണ്ടുവന്നിട്ടുണ്ടെന്ന് പറവൂര്‍ മജിസ്‌ട്രേറ്റ് എന്‍  ലിബ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ മൊഴി നല്‍കി

പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് പറവൂര്‍ മജിസ്‌ട്രേറ്റ് എന്‍ ലിബയുടെ വീട്ടില്‍ ഹാജരാക്കാമെന്ന് പൊലീസ് പറഞ്ഞുപ്പോള്‍ കാണാന്‍ കഴിയില്ലെന്ന് മജിസ്‌ട്രേറ്റ് നിലപാട് എടുത്തതായി പൊലീസ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രാറ്ററുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷകമ്മീഷന് മുന്‍പാകെയാണ് മജിസ്‌ട്രേറ്റ് എസ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.


പ്രതിയുമായി തന്റെ വീട്ടില്‍ വരരുതെന്ന് പറഞ്ഞിട്ടില്ല. പ്രതിയെ കാണാതെ റിമാന്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എസ്‌ഐ വിളിക്കുന്ന സമയത്ത് പ്രതി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. അത്തരം സാഹചര്യത്തിലാണ് പ്രതിയെ കാണാതെ റിമാന്റ് ചെയ്യാനികില്ലെന്ന നിലപാട് സ്വീകരിച്ചതെന്നും രജിസ്ട്രാര്‍ക്ക് മുന്‍പാകെ മജിസ്‌ട്രേറ്റ് മൊഴി നല്‍കി. 

തനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാണ്.  മുന്‍പും ഇത്തരത്തില്‍ പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച് തനിക്ക് മുന്‍പില്‍ ഹാജരാക്കിയിരുന്നെന്നും മജിസ്ട്രറ്റ് മൊഴിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com