ക്വട്ടേഷന്‍ സംഘമാണെന്ന് കരുതി തടഞ്ഞു; സ്വകാര്യ സ്ഥാപനമുടമയെ അറസ്റ്റ് ചെയ്യാനെത്തിയ പുതുച്ചേരി പൊലീസും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി

സ്വകാര്യ കമ്പനിയുടമയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞ നാട്ടുകാരെ മഫ്ടിയിലെത്തിയ പുതുച്ചേരി പൊലീസ് കൈയേറ്റം ചെയ്തതായി പരാതി
ക്വട്ടേഷന്‍ സംഘമാണെന്ന് കരുതി തടഞ്ഞു; സ്വകാര്യ സ്ഥാപനമുടമയെ അറസ്റ്റ് ചെയ്യാനെത്തിയ പുതുച്ചേരി പൊലീസും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി

കോലഞ്ചേരി: സ്വകാര്യ കമ്പനിയുടമയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞ നാട്ടുകാരെ മഫ്ടിയിലെത്തിയ പുതുച്ചേരി പൊലീസ് കൈയേറ്റം ചെയ്തതായി പരാതി. തിരുവാണിയൂര്‍ വണ്ടിപ്പേട്ടയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വണ്ടിപ്പേട്ടയില്‍ മെട്രിക് വേയ്‌സ് എന്ന സ്ഥാപനം നടത്തുന്ന ബിനു.സി.മാത്യുവിനെ തേടിയാണ് മഫ്ടിയില്‍ പുതുച്ചേരി പൊലീസെത്തിയത്. ടെമ്പോ ട്രാവലറില്‍ എത്തിയ സംഘം ബലം പ്രയോഗിച്ച് ബിനുവിനെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത് നാട്ടുകാരും കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയായിരുന്നു. ഇതോടെ പൊലീസ് സംഘം നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.ബഹളത്തിനിടെ ഇവര്‍ വന്ന വാഹനത്തിന്റെ ഗ്ലാസും തകര്‍ന്നു. 

ലോക്കല്‍ പൊലീസിലറിയിക്കാതെയും രേഖകളൊന്നും കാണിക്കാതെയാണ് ഇവരെത്തിയത്. ഇതുമൂലം ക്വട്ടേഷന്‍ ഗുണ്ടാസംഘമാണെന്ന് കരുതിയാണ് നാട്ടുകാര്‍ സ സംഘത്തെ തടഞ്ഞത്. സംഭവമറിഞ്ഞ് പുത്തന്‍കുരിശ് പൊലീസെത്തിയപ്പോഴാണ് ഇവര്‍ പുതുച്ചേരി പൊലീസാണെന്ന് വ്യക്തമാക്കിയത്. സ്ഥാപന നടത്തിപ്പുകാരനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതുച്ചേരിയില്‍ കേസുണ്ടെന്നും ഇതിനാല്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണ്   എത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. പുതുച്ചേരി പൊലീസുദ്യോഗസ്ഥരുടൈ പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനും കണ്ടാലറിയുന്നവര്‍ക്കുമെതിരെ കേസെടുത്തു. സ്ഥാനമുടമയെ അറസ്റ്റ് ചെയ്യുന്നതിന് കേരള ഹൈേേക്കാടതി മുന്നോട്ടുവച്ച മാനദണ്ഡം മറികന്നാണ് പുതുച്ചേരി പൊലീസ് ഇയ്യാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com