തെറ്റ് ചെയ്യുന്നത് ഐ.പി.എസുകാരാണെങ്കിലും അവർ പുറത്ത് പോകും: ജി സുധാകരൻ

മാപ്പർഹിക്കാത്ത തെറ്റ് ചെയ്‌തവരെ സർവിസിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
തെറ്റ് ചെയ്യുന്നത് ഐ.പി.എസുകാരാണെങ്കിലും അവർ പുറത്ത് പോകും: ജി സുധാകരൻ

അമ്പലപ്പുഴ: തെറ്റ് ചെയ്യുന്നത് ഐ.പി.എസുകാരാണെങ്കിലും അവർ പുറത്ത് പോകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മാപ്പർഹിക്കാത്ത തെറ്റ് ചെയ്‌തവരെ സർവിസിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിവിൽ പൊലീസ് ഓഫീസറായിരിക്കെ മരിച്ച ജോസഫിന്റെ കുടുംബ സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.

'കേസിൽ അറസ്റ്റ് ചെയ്യുന്നവരെ തൊടാനോ തല്ലാനോയുള്ള അധികാരം പൊലീസിനില്ല. വരാപ്പുഴയിൽ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് അവർ പ്രവർത്തിച്ചത്. സർക്കാർ സർവിസിൽ ഒരിക്കൽ കയറിയാൽ ആയുഷ്‌ക്കാലം മുഴുവനിരിക്കാമെന്ന് ആരും കരുതേണ്ട. അവർ സർവിസിൽനിന്ന് വെളിയിൽ പോകണം'- മന്ത്രി പറഞ്ഞു

പൊലീസുകാരുടെ മോശം ചെയ്‌തികളെ തുറന്നുകാണിക്കേണ്ടതിന് പകരം അത് സർക്കാർ നയമാക്കി ചിത്രീകരിക്കുകയാണ് ഒരു വിഭാഗം മാദ്ധ്യമങ്ങൾ ചെയ്യുന്നത്. കരുണാകരൻ മനസിൽ കണ്ടപ്പോൾ ജയറാം പടിക്കൽ മാനത്ത് കണ്ടതാണ് രാജൻ കൊലക്കേസ്. ചുമ്മാ കുത്തിയിരുന്ന് വിമർശിക്കുന്നവരുടെ വിമർശനത്തിന് പുല്ലുവില കൽപിക്കില്ല. ശരി ചെയ്യുന്ന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചില മാദ്ധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com