പ്രായപരിധിയെ കുറിച്ച് സംഘടനാ ഭരണഘടനയില്‍ പറയുന്നില്ല; സിപിഎമ്മിന്റെ പ്രായപരിധി നിര്‍ദേശം തള്ളി എസ്എഫ്‌ഐ

25 വയസിലെത്തിയവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴവാക്കണം എന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു മുന്നോട്ടു വെച്ചത്
പ്രായപരിധിയെ കുറിച്ച് സംഘടനാ ഭരണഘടനയില്‍ പറയുന്നില്ല; സിപിഎമ്മിന്റെ പ്രായപരിധി നിര്‍ദേശം തള്ളി എസ്എഫ്‌ഐ

കൊല്ലം: 25 വയസ് പിന്നിട്ടവരെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ നിര്‍ദേശം തള്ളി എസ്എഫ്‌ഐ. സംഘടനയുടെ ഭരണഘടനയില്‍ പ്രായ പരിധിയെ സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു. 

25 വയസിലെത്തിയവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴവാക്കണം എന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു മുന്നോട്ടു വെച്ചത്. എസ്എഫ്‌ഐയുടെ 33ാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കമാകുന്നത് മുന്നോടിയായിട്ടായിരുന്നു കോടിയേരിയുടെ നിര്‍ദേശം. 

നിര്‍ദേശം നടപ്പിലായാല്‍ നിലവിലെ സംസ്ഥാന കമ്മിറ്റിയിലുള്ള ഭൂരിഭാഗം പേര്‍ക്കും മാറി നില്‍ക്കേണ്ടി വരും. 89 അംഗം സംസ്ഥാ കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്ക ഇപ്പോഴുള്ളത്. 14 അംഗം സെക്രട്ടറിയേറ്റും. പ്രായപരിധിയില്‍ ചിലര്‍ക്ക് ഇളവ് നല്‍കണം എന്ന ആവശ്യമാകും സമ്മേനത്തില്‍ ചര്‍ച്ചയാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com