ഇനി  ഓവര്‍കോട്ടില്ല; അംഗനവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്യും

ഇനി  ഓവര്‍കോട്ടില്ല; അംഗനവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്യും

സംസ്ഥാനത്തെ അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ഇനി പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ഇനി പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യും. ഇതിനായി 3.97 കോടി അനുവദിച്ചു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍െ്രെപസസ് ലിമിറ്റഡുമായി കരാര്‍ ഉറപ്പിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.


കഴിഞ്ഞ വര്‍ഷത്തെ ഓവര്‍കോട്ട് മാറ്റിയാണ് പ്രത്യേകം ഡിസൈന്‍ ചെയ്ത സാരി യൂണിഫോമാക്കിയത്. അംഗനവാടി ജീവനക്കാര്‍ക്കിടയില്‍ മത്സരം നടത്തി അതില്‍ ഏറ്റവും മികച്ച ഡിസൈനാണ് യൂണിഫോമിനായി തിരഞ്ഞെടുത്തത്.

സംസ്ഥാനത്തെ 33115 അംഗനവാടി വര്‍ക്കര്‍മാര്‍ക്കും 32986 ഹെല്‍പ്പര്‍മാര്‍ക്കും ഒരു യൂണിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് വീതം നല്‍കും. 258 പ്രോജക്ടുകളിലേയും ഓരോ സാമ്പിള്‍ നല്‍കിയ ശേഷം മാത്രമേ വസ്ത്ര വിതരണം തുടങ്ങാന്‍ പാടുള്ളൂവെന്നും പരാതികള്‍ വരികയാണെങ്കില്‍ സാമ്പിളുകള്‍ തമ്മില്‍ ഒത്തുനോക്കേണ്ടതാണെന്നും നിബന്ധനയുണ്ട്. സി.ഡി.പി.ഒ.മാരും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരും പരിശോധിച്ച് വസ്ത്രത്തിന്റെ ഗുണമേന്മയില്‍ വ്യത്യാസം ഇല്ലെന്ന് ഉറപ്പ് വരുത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com