കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍; ആദ്യഘട്ടത്തില്‍ തന്നെ വിദേശ എയര്‍ലൈനുകള്‍ക്ക് സാധ്യത, കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുമെന്ന് സുരേഷ് പ്രഭു 

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തന്നെ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇതിനായി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുരേഷ് പ്രഭു അറിയിച്ചു.

വിദേശ എയര്‍ലൈനുകളെ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി നിലവിലുള്ള ഉഭയകക്ഷി കരാറുകളില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.ഇതോടെ ആദ്യഘട്ടത്തില്‍ തന്നെ വിദേശ എയര്‍ലൈനുകള്‍ക്ക് സര്‍വ്വീസിനുള്ള അനുമതി ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. പ്രവാസികളെ കണക്കിലെടുത്താണ് നടപടി.

 ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രതിനിധിയെ നിയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയില്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com