ചെങ്കോട്ട വഴിയുള്ള കൊല്ലം-താംബരം സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലൈ 2മുതല്‍

കൊല്ലത്തു നിന്ന് പുനലൂര്‍ ചെങ്കോട്ട വഴി താംബരത്തേക്കുള്ള ത്രൈവാര സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലായ് 2ന് സര്‍വീസ് തുടങ്ങും
ചെങ്കോട്ട വഴിയുള്ള കൊല്ലം-താംബരം സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലൈ 2മുതല്‍

തിരുവനന്തപുരം: കൊല്ലത്തു നിന്ന് പുനലൂര്‍ ചെങ്കോട്ട വഴി താംബരത്തേക്കുള്ള ത്രൈവാര സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലായ് 2ന് സര്‍വീസ് തുടങ്ങും. സെപ്തംബര്‍ 28 വരെയാണ് സര്‍വീസ്. തിരക്കനുസരിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയേക്കും. കൊല്ലത്തു നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11.30 ന് പുറപ്പെടുന്ന 06028 നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.30ന് താംബരത്തെത്തും. താംബരത്തു നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെടുന്ന 06027 നമ്പര്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 10ന് കൊല്ലത്തെത്തും. പുനലൂരില്‍ നിന്ന് രാവിലെ കൊല്ലത്തെത്തുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും.

കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, ഇടമണ്‍, തെന്‍മല, ആര്യങ്കാവ്, ഭഗവതിപുരം, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, പമ്പാകോവില്‍, ശങ്കരകോവില്‍, രാജാപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, തിരുട്ടങ്കല്‍, വിരുദുനഗര്‍, മധുര, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, വൃദ്ദാചലം, വില്ലുപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുള്ള ട്രെയിനില്‍ രണ്ട് തേര്‍ഡ് എ.സി, ഏഴ് സ്‌ളീപ്പര്‍, മൂന്ന് ജനറല്‍ കോച്ചുകളുമുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com