ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; രാജ്യം വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു,ടൂറിസം വകുപ്പിന്റേത് നാടകമെന്ന്  വിദേശവനിതയുടെഭര്‍ത്താവ്

വിദേശവനിതയുടെ കൊലപാതകത്തില്‍ അന്വേഷണം  അവസാനിപ്പിക്കാനാണ് പൊലീസിന് താത്പര്യമെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദന്‍. ഉടന്‍ രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതാ
ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; രാജ്യം വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു,ടൂറിസം വകുപ്പിന്റേത് നാടകമെന്ന്  വിദേശവനിതയുടെഭര്‍ത്താവ്

തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തില്‍ അന്വേഷണം  അവസാനിപ്പിക്കാനാണ് പൊലീസിന് താത്പര്യമെന്ന്  ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദന്‍. ഉടന്‍ രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആന്‍ഡ്രൂ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ലെന്നും ആന്‍ഡ്രൂ ആരോപിച്ചു. 

കോടതി ഉത്തരവ് നിലനില്‍ക്കെ  മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. സംസ്‌കാരച്ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും സംസ്‌കാരച്ചടങ്ങ് കാണാന്‍ എത്തിയിരുന്നു.പൊലീസ്  മൃതദേഹം കണ്ടെത്തിയപ്പോള്‍ 20-25 ദിവസം പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവളത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പൊലീസിന് കണ്ടെത്താന്‍ സമയമെടുത്തു. വിദേശവനിതയുടെ സഹോദരിക്കും നിരവധി സംശയങ്ങളുണ്ട്. അന്വേഷണ സംഘത്തിന് മേല്‍ പുറത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് വിശ്വസിക്കുന്നതായും ആന്‍ഡ്രൂ പറഞ്ഞു.

 അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ട് കേരള സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വേണ്ടിവന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com