ഭര്‍ത്താവിനെ വിട്ടു കിട്ടണം; പൊലീസ് സ്റ്റേഷനില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം

കുമളി പൊലീസ് സ്‌റ്റേഷന് മുന്നിലാണ് കൈക്കുഞ്ഞുമായി യുവതി കുത്തിയിരിപ്പ് സമരം നടത്തുന്നത്
ഭര്‍ത്താവിനെ വിട്ടു കിട്ടണം; പൊലീസ് സ്റ്റേഷനില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം

ഇടുക്കി: പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം. കുമളി പൊലീസ് സ്‌റ്റേഷന് മുന്നിലാണ് കൈക്കുഞ്ഞുമായി യുവതി കുത്തിയിരിപ്പ് സമരം നടത്തുന്നത്. 

അടിപിടി കേസിലാണ് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഭര്‍ത്താവിനെ അടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്ന് യുവതി ആരോപിക്കുന്നു. എന്നാല്‍ രണ്ട് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com