'മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും'; വിവാഹത്തലേന്ന് 19 കാരി 40 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി

വിവാഹത്തലേന്നു 19 കാരി 40 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി
'മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും'; വിവാഹത്തലേന്ന് 19 കാരി 40 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി

ആലപ്പുഴ: വിവാഹത്തലേന്നു 19 കാരി 40 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി. ബുധനാഴ്ച രാത്രി 9 മണിയോടെ യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച അമ്പലപ്പുഴയ്ക്കു സമീപത്തെ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കെയായിരുന്നു സംഭവം.
 
തലേന്നു രാത്രി ബൈക്കില്‍ എത്തിയ യുവാവുമൊന്നിച്ചാണു യുവതി പോയത്.  ബന്ധുക്കളും അയല്‍വാസികളും അടക്കം നിരവധി പേര്‍ രാത്രിയില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഫോട്ടോഗ്രാഫര്‍ക്കു പോസ് ചെയ്യുകയാണെന്നായിരുന്നു എല്ലാവരും കരുതിയത്. 

പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുന്ന സമയത്തു പെണ്‍കുട്ടിയുടെ പിതാവ് വിവാഹ ചടങ്ങിനു വേണ്ട ബിരിയാണിക്കായുള്ള സാധനങ്ങളുമായി ഓഡിറ്റോറിയത്തിലേയ്ക്ക് പോയിരുന്നു.  വണ്ടാനം സ്വദേശിയായ 20 കാരനുമായി പെണ്‍കുട്ടി  പ്രണയത്തിലായിരുന്നു. ഇതേചൊല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു.  വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടി എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും എന്നും കത്തില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com