എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; വാഹനമോടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്തി തീര്‍ക്കാന്‍ രേഖകളില്‍ മാറ്റം വരുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2018 11:36 AM  |  

Last Updated: 24th June 2018 11:36 AM  |   A+A-   |  

pic

തിരുവനന്തപുരം:എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം. ഡ്യൂട്ടി രജിസ്റ്ററിലും വാഹന രേഖകളിലും തിരുത്തല്‍ വരുത്തി വാഹനമോടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു നീക്കം.

ഇതിന് വേണ്ടി ജെയ്‌സണ്‍ എന്ന ഡ്രൈവറാണ് വണ്ടിയെടുത്തതെന്ന രേഖയുണ്ടാക്കി. എന്നാല്‍ എഡിജിപി പറഞ്ഞതനുസരിച്ചാണ് രജിസ്റ്ററില്‍ പേരെഴുതിയതെന്ന് ജെയ്‌സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. രാവിലെ വാഹനം ഓടിച്ചത് ഗവാസ്‌കറാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നാണ് താന്‍ വാഹനം എടുത്തതെന്നും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ജെയ്‌സന്‍ പറയുന്നു. 

കേസ് അന്വേഷണത്തില്‍ പൊലീസിന്റെ മെല്ലെപ്പോക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. വാഹനം കടന്നുപോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി.