എന്‍എസ്എസ് ഇടപെട്ടു: ഗണേഷ് കുമാറിന്റെ മര്‍ദനക്കേസ് ഒത്തുതീര്‍പ്പായി

ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ മര്‍ദനക്കേസ് ഒതത്തുതീര്‍പ്പായി
എന്‍എസ്എസ് ഇടപെട്ടു: ഗണേഷ് കുമാറിന്റെ മര്‍ദനക്കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ മര്‍ദനക്കേസ് ഒതത്തുതീര്‍പ്പായി. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയായി. പുനലൂര്‍ എന്‍എസ്എസ് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. 

ആര്‍ ബാലകൃഷ്ണപിള്ളയുടെ നീക്കങ്ങളെത്തുടര്‍ന്നാണ് വിഷയത്തില്‍ സമുദായ നേതാക്കള്‍ ഇടപെട്ടത്. ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു പരാതിക്കാരുടെ ഉപാധി. ഗണേഷ് കുമാര്‍ മര്‍ദിച്ച അനന്തകൃഷ്ണന്റെ അമ്മ കോടതിയില്‍ മൊഴി നല്‍കിയതിനാല്‍ വിഷയത്തില്‍ കോടതിയുടെ നീലപാട് എംഎല്‍എയ്ക്ക് ഇനി നിര്‍ണായകമാകും. 

മരണവീട്ടില്‍ നിന്ന് മടങ്ങുംവഴി അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെയും അമ്മയേയും കാറിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ഗണേഷ് കുമാര്‍ മര്‍ദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ അനന്തകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു.  ജനപ്രതിനിധിയെ വഴിതടഞ്ഞു മര്‍ദിച്ചു എന്നാരോപിച്ച് ഗണേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തകൃഷ്ണന് എതിരെയും അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com