ജനാധിപത്യം ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായ മാധ്യമപ്രവര്‍ത്തകരും സംരക്ഷകരായ അഭിഭാഷകരും പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചാലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്
ജനാധിപത്യം ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായ മാധ്യമപ്രവര്‍ത്തകരും സംരക്ഷകരായ അഭിഭാഷകരും പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചാലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അഡ്വ. ജോസഫ് ജേക്കബ് കൈനാട്ടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ കാലത്തിന് ശേഷം അഭിഭാഷകരുടെ ഒരുപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണാനായതില്‍ സന്തോഷമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. അകലേണ്ടവരല്ല, പരസ്പരം അടുത്ത് ഇടപെടേണ്ടവരാണ് ഇരുകൂട്ടരും. അപരനെ കുറിച്ചുള്ള വ്യഗ്രതയാണ് സാമൂഹിക പ്രതിബദ്ധതയെന്നും അഭിഭാഷക ക്ഷേമനിധി ജോസഫ് ജേക്കബിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com