ജസ്‌നയുടെ തിരോധാനം: മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ട അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു

ജസ്‌നക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.
ജസ്‌നയുടെ തിരോധാനം: മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ട അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു

പത്തനംതിട്ട: ജസ്‌നയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ജസ്‌നക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവടങ്ങളിലെയും ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരങ്ങളും ശേഖരിക്കും. െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണു പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സംശയം തോന്നിയ സാഹചര്യത്തില്‍ പൊലീസ് ഇതുവരെ മൂന്നു മൃതദേഹങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.  

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണു നടക്കുന്നതെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയരുന്നു. ആദ്യഘട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ഇപ്പോഴും ശക്തമാണ്. ആദ്യം കേസ് അന്വേഷിച്ചവര്‍ ഗൗരവമായി എടുക്കാത്തതാണു തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിനും ഇതേ നിലപാടാണ്.

ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും പതിനഞ്ചിലേറെത്തവണ ചോദ്യം ചെയ്തു. ജെസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജെസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com