ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th June 2018 06:29 AM |
Last Updated: 25th June 2018 06:38 AM | A+A A- |

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കിയിലെ നാല് നിയോജകമണ്ഡലങ്ങളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ രാവിലെ ആറുമുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തൊടുപുഴ നിയോജകമണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റി അറിയിച്ചു.
കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ത്താലില്‍ ഉന്നയിച്ചിരിക്കുന്നത്.