മര്യാദയുടെ ഭാഷ അറിയാവുന്നവര്‍ അമ്മയിലുണ്ടോ? ഉണ്ടെങ്കില്‍ അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കുക; ഡബ്ല്യുസിസിക്ക് പിന്തുണയുമായി ശാരദക്കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th June 2018 02:31 PM |
Last Updated: 25th June 2018 02:31 PM | A+A A- |

കൊച്ചി: ദീലിപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരായ നിലപാടില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി.ശബ്ദിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി, വെടിവട്ടവും വളിച്ച് പുളിച്ച തമാശകളും പറഞ്ഞ്, സ്വയം കുമ്പ കുലുക്കി ചിരിച്ച്, ഞങ്ങളെന്തൊരു മഹാസംഭവമെന്ന് ആലോചിച്ച്, സ്വയം തലോടിത്തലോടി ഉണര്‍ത്തി ആത്മനിര്‍വതി കൊള്ളുന്ന ഒരു താരസംഘടനക്ക് ഇത്രയും അന്തസ്സുറ്റ മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയുമുള്ള സ്ത്രീക്കൂട്ടായ്മക്കേ കഴിയൂവെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക്് പോസ്റ്റിലുടെ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യുസിസി പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് ശാരദക്കുട്ടി പിന്തുണ അറിയിച്ചത്
ഇതവരെ ഏശില്ല എന്നുറപ്പ്. കാരണം, മാന്യതയും വിവേകവും എന്നോ മറന്നു പോയവരാണവര്‍, തങ്ങള്‍ക്കു വേണ്ടി ആക്രോശിക്കാനേല്‍പ്പിച്ചിരിക്കുന്നവരുടെ വിഡ്ഢിത്തം നിറഞ്ഞ ശരീരഭാഷയാണവരെ ഇന്ന് നിലനിര്‍ത്തുന്നത്.
ശബ്ദിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി, വെടിവട്ടവും വളിച്ച് പുളിച്ച തമാശകളും പറഞ്ഞ്, സ്വയം കുമ്പ കുലുക്കി ചിരിച്ച്, ഞങ്ങളെന്തൊരു മഹാസംഭവമെന്ന് ആലോചിച്ച്, സ്വയം തലോടിത്തലോടി ഉണര്‍ത്തി ആത്മനിര്‍വതി കൊള്ളുന്ന ഒരു താരസംഘടനക്ക് ഇത്രയും അന്തസ്സുറ്റ മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയുമുള്ള സ്ത്രീക്കൂട്ടായ്മക്കേ കഴിയൂ. ഇതവരെ ഏശില്ല എന്നുറപ്പ്. കാരണം, മാന്യതയും വിവേകവും എന്നോ മറന്നു പോയവരാണവര്‍, തങ്ങള്‍ക്കു വേണ്ടി ആക്രോശിക്കാനേല്‍പ്പിച്ചിരിക്കുന്നവരുടെ വിഡ്ഢിത്തം നിറഞ്ഞ ശരീരഭാഷയാണവരെ ഇന്ന് നിലനിര്‍ത്തുന്നത്. താരാ ബായ് സിന്റേ 1882 ല്‍ എഴുതിയതു പോലെ, സ്ത്രീത്വത്തെ ബഹുമാനിക്കാനറിയാത്തവരെ കൂട്ടത്തോടെ പിടിച്ചിടാനുള്ള ജയില്‍ മുറികളാണുണ്ടാകേണ്ടത്.
W CC യുടെ ന്യായമായ ചോദ്യങ്ങള്‍ക്ക്, മര്യാദയുടെ ഭാഷ അറിയാവുന്നവരാരെങ്കിലും അമ്മയിലുണ്ടെങ്കില്‍ അവരെ ക്കൊണ്ട് ഉത്തരം പറയിപ്പിക്കുക. സജി നന്ത്യാട്ട് ബുദ്ധിയുള്ള സമൂഹത്തോട് സംസാരിക്കാന്‍ വരരുത്.
WC C യുടെ പ്രതിഷേധക്കുറിപ്പ് താഴെ വായിക്കാം.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍
വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ണഇഇഅവള്‍ക്കൊപ്പം.