അമ്മ എന്ന പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം; ആ സഹോദരിക്ക് എങ്ങനെ നീതി ലഭിക്കും; നടി രഞ്ജിനി തുറന്നു പറയുന്നു

വനിതാ താരങ്ങളെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ അമ്മയില്‍ നടക്കുന്നതെന്ന് രഞ്ജിനി
അമ്മ എന്ന പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം; ആ സഹോദരിക്ക് എങ്ങനെ നീതി ലഭിക്കും; നടി രഞ്ജിനി തുറന്നു പറയുന്നു

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയ്ക്ക് അമ്മ എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി രഞ്ജിനി പറഞ്ഞു. വനിതാ താരങ്ങളെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ അമ്മയില്‍ നടക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു.

കേസ് നടക്കുമ്പോള്‍ തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് എന്തുകൊണ്ടാണ്? അമ്മ എന്ന താരസംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഇത്തരത്തിലുള്ള നടന്‍മാരെ സംരക്ഷിക്കുമെന്ന കാര്യം കണ്ടിട്ടില്ല. നമ്മുടെ സഹോദരിക്ക് എവിടെനിന്നാണ് നീതി ലഭിക്കുകയെന്നും രഞ്ജിനി ചോദിച്ചു.

ദിലീപിനെ അമ്മ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാരംഗത്ത് നിന്ന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ആഷിഖ് അബു ഉള്‍പ്പടെയുള്ളവര്‍ തിലകന്റെ കാര്യം ചൂണ്ടിക്കാട്ടി അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വനിതാ താരങ്ങളുടെ സംഘടനയായ ഡബ്ല്യൂസിസിയും അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com