കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിൽ; കണ്ടക്ടർ തസ്തികയിൽ പുതിയ നിയമനമില്ലെന്ന് എ കെ ശശീന്ദ്രൻ 

കെഎസ്ആർടിസി കണ്ടക്ടർ തസ്തികയുമായി ബന്ധപ്പെട്ട് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ
കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിൽ; കണ്ടക്ടർ തസ്തികയിൽ പുതിയ നിയമനമില്ലെന്ന് എ കെ ശശീന്ദ്രൻ 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ നിയമന നിരോധനം. കെഎസ്ആർടിസി കണ്ടക്ടർ തസ്തികയുമായി ബന്ധപ്പെട്ട് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിലാണ് എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നിയമനം നൽകാനാകില്ലെന്ന നിലപാട് മന്ത്രി വിശദീകരിച്ചത്. ജീവനക്കാരുടെ എണ്ണം കുറച്ചുവരുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

4051 പേർക്കാണ് പിഎസ് സി അഡ്വൈസ് മെമ്മോ നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com