'കൊല്ലുന്ന  രാജാവിന് തിന്നു മന്ത്രി'; മേലിൽ മുഖ്യമന്ത്രിയോട് ഇത് ആവർത്തിക്കരുത്: പീയൂഷ് ​ഗോയലിനോട് ജി.സുധാകരൻ

കേരള മുഖ്യ​മന്ത്രി പിണ​റായി വിജ​യന് നിവേദനം നൽകാൻ അവ​സരം നിഷേ​ധിച്ച മോദിയുടെ നില​പാട് പ്രധാ​ന​മന്ത്രി പദ​ത്തിന് യോജി​ക്കാത്തതും ഭര​ണ​ഘ​ടന വിരു​ദ്ധ​മാ​ണെന്ന് മന്ത്രി ജി.സുധാകരൻ
'കൊല്ലുന്ന  രാജാവിന് തിന്നു മന്ത്രി'; മേലിൽ മുഖ്യമന്ത്രിയോട് ഇത് ആവർത്തിക്കരുത്: പീയൂഷ് ​ഗോയലിനോട് ജി.സുധാകരൻ

തിരുവനനന്തപുരം: കേരള മുഖ്യ​മന്ത്രി പിണ​റായി വിജ​യന് നിവേദനം നൽകാൻ അവ​സരം നിഷേ​ധിച്ച മോദിയുടെ നില​പാട് പ്രധാ​ന​മന്ത്രി പദ​ത്തിന് യോജി​ക്കാത്തതും ഭര​ണ​ഘ​ടന വിരു​ദ്ധ​മാ​ണെന്ന് മന്ത്രി ജി.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ഫെഡ​റൽ തത്വ​ങ്ങ​ളുടെ ലംഘ​ന​മാണ് പ്രധാ​ന​മ​ന്ത്രി​യുടെ നില​പാ​ട്. റെയിൽവേ​യുടെ ചാർജുള്ള സംസ്ഥാന മന്ത്രി​യെന്ന നില​യിൽ ഇതിൽ പ്രതി​ഷേ​ധിച്ച് പ്രധാ​ന​മ​ന്ത്രിക്ക് കത്ത് അയ​ച്ചി​ട്ടു​ണ്ട്. കൊല്ലുന്ന രാജാ​വിന് തിന്നുന്ന മന്ത്രി എന്ന പഴ​മൊ​ഴിയെ സാധൂ​ക​രി​ക്കുന്നതാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയ​ലിന്റെ അന്ത​സി​ല്ലാത്ത വാക്കു​കൾ. പ്രധാ​ന​മ​ന്ത്രിയും കേന്ദ്ര​മ​ന്ത്രിയും മുഖ്യ​മ​ന്ത്രിയും ഭര​ണ​ഘ​ടന പദവി​ക​ളാ​ണ്. ആ പദ​വിക്ക് അപ​മാ​ന​ക​ര​മാണ് പിയുഷ് ഗോയ​ലിന്റെ ആകാ​ശത്ത് കൂടിയാണോ കേര​ള​ത്തിൽ ട്രെയിൻ ഓടി​ക്കേ​ണ്ടത് എന്ന വാക്കു​കൾ.ഗോയ​ലിന്റെ നാട്ടിൽ ആകാ​ശത്ത് കൂടി​യാണോ ട്രെയിൻ ഓടു​ന്ന​ത്. മുഖ്യ​മ​ന്ത്രി​യോട് ഇത്തരം വാക്കു​കൾ മേലിൽ ആവർത്തി​ക്ക​രു​തെന്ന് പിയുഷ് ഗോയ​ലി​നോട് ആവ​ശ്യ​പ്പെ​ടു​ന്നു.

സ്ഥലം ഏറ്റെ​ടു​ക്കു​ന്ന​തിന് ഒരു പ്രത്യേക ഓഫീ​സറെ കള​ക്ടർമാർക്ക് പുറമെ സംസ്ഥാ​നത്ത് നിയോ​ഗി​ച്ചി​ട്ടു​ണ്ട്.കേര​ള​ത്തിന്റെ അടി​സ്ഥാ​ന​വി​ക​സന കാര്യ​ത്തിൽ മുഖ്യ​മന്ത്രി പിണ​റായി സർക്കാർ സ്വീക​രി​ച്ചത് പോലെ​യുള്ള ശക്ത​മായ നട​പ​ടി​കൾ മുമ്പ് ഒരുകാലത്തും സ്വീക​രി​ച്ചി​ട്ടി​ല്ല. കേന്ദ്ര ഉപ​രി​തല ഗതാ​ഗത മന്ത്രി നിധിൻ ഗഡ്ഗരി ഈ കാര്യം പര​സ്യ​മായി അംഗീ​ക​രി​ച്ചി​ട്ടു​ണ്ട്.ഔദ്യോ​ഗിക കാര്യ​ങ്ങൾ സംസാ​രി​ക്കു​മ്പോൾ നാട്ടു​പ്ര​മാ​ണിയെ പോലെ മുഖ്യ​മ​ന്ത്രി​യോടും മന്ത്രി​മാ​രോടും സംസാ​രി​ക്കാൻ ഭര​ണ​ഘടന അനു​വ​ദി​ക്കു​ന്നി​ല്ല എന്ന് പിയുഷ് ഗോയൽ മന​സി​ലാ​ക്ക​ണം

കേര​ള​ത്തിന്റെ തെക്ക് വട​ക്കായി രണ്ട് പുതിയ റെയിൽവേ ലൈനു​കൾ നിർമിച്ച് അതി​വേഗ ട്രെയിൻ ഓടി​ക്കാ​മെന്ന കേന്ദ്രമന്ത്രിയുടെ നിർദ്ദേശം പ്രായോ​ഗി​ക​മ​ല്ല. നില​വി​ലുള്ള പാത​യുടെ രണ്ട് വശ​ങ്ങളിൽ പുതിയ ലൈനു​കൾ നിർമിക്കു​ന്ന​താ​ണ് എന്ന് കേരളം അറി​യി​ച്ചി​ട്ടു​ണ്ട്. അങ്ങനെ വന്നാൽ ഭൂമി ലാഭവും ധന​ലാ​ഭവും സമ​യ​ലാ​ഭവും കേന്ദ്ര - സംസ്ഥാന സർക്കാ​രിന് ഉണ്ടാ​കും. ഈ കാര്യം മുഖ്യ​മന്ത്രി വ്യക്ത​മായ രൂപ​ത്തിൽ പിയുഷ് ഗോയ​ലിനെ അറി​യി​ച്ചി​ട്ടു​ള്ള​താ​ണ് എന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com