കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൊടുംചതി: എ കെ ആന്റണി

പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൊടുംചതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി.
കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൊടുംചതി: എ കെ ആന്റണി

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൊടുംചതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ഇത് അംഗീകരിക്കാന്‍ കഴിയുകയില്ല. നിലപാട് തിരുത്തി കോച്ച് ഫാക്ടറിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് കേന്ദ്രം സാക്ഷിയാകേണ്ടി വരുമെന്നും എ കെ ആന്റണി മുന്നറിയിപ്പ് നല്‍കി. കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍ റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

രാജ്യത്ത് ഓടുന്ന ട്രെയിനുകളുടെ കോച്ചുകളെല്ലാം പൊട്ടിപൊളിഞ്ഞ് ദയനീയമായ അവസ്ഥയിലാണ്. നിരവധി കോച്ചുഫാക്ടറികള്‍ വന്നാല്‍ പോലും ഇതിന് മാറ്റം ഉണ്ടാകാന്‍ പ്രയാസമാണ്. അപ്പോഴാണ് ഇടിത്തീ പോലെ പാലക്കാട് കോച്ച് ഫാക്ടറി പ്രയാസമാണ് എന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. കേരളത്തിന്റെ ചിരകാല സ്വപ്‌നമായ കോച്ചുഫാക്ടറി യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിനായി പുതിയ പദ്ധതികള്‍ ഒന്നും തന്നെ കൊണ്ടുവരാത്ത കേന്ദ്രസര്‍ക്കാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം നിര്‍ത്തലാക്കാനാണ് ശ്രമിക്കുന്നത്. അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടന്ന കേന്ദ്രസര്‍ക്കാരിലെ പ്രമുഖ ഭരണകക്ഷി പാര്‍ട്ടിയായ ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് നിരവധി വാഗ്ദാനങ്ങളാണ് കേരളത്തിന് നല്‍കിയത്. അതൊന്നും നടപ്പിലാക്കാതെ വാഗ്ദാന ലംഘനമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com