ഗണേഷിനെതിരായ തല്ലുകേസ് പിൻവലിക്കാൻ മുൻകൈയെടുത്ത കേരളാപൊലീസിന്റ പ്രവർത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

ഗണേഷ് കുമാർ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീർപ്പാക്കിയതിനെ പരിഹസിച്ച് സിനിമാ താരം ജോയ് മാത്യു
ഗണേഷിനെതിരായ തല്ലുകേസ് പിൻവലിക്കാൻ മുൻകൈയെടുത്ത കേരളാപൊലീസിന്റ പ്രവർത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

കോഴിക്കോട് : പത്തനാപുരം എംഎൽഎ ​ഗണേഷ് കുമാർ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീർപ്പാക്കിയതിനെ പരിഹസിച്ച് സിനിമാ താരം ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ വിമർശനം. എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത കേരളാപോലീസിന്റ മാതൃകാപരമായ പ്രവർത്തനം ശ്ലാഘനീയം തന്നെ.

ഉയർന്ന ഉദ്യോഗസ്‌ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരൻ ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന 
അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും "നീതി കൊടുക്കൂ "എന്ന് പറഞ്ഞ് പ്രതികരിക്കാൻ ആരും മിനക്കെടേണ്ട, വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് . പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌.  ജോയ് മാത്യു അഭിപ്രായപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് . എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത കേരളാപോലീസിന്റ
മാതൃകാ പരമായ പ്രവർത്തനം ശ്ലാഘനീയം തന്നെ .
ഉയർന്ന ഉദ്യോഗസ്‌ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരൻ ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-
അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും "നീതി കൊടുക്കൂ "എന്ന് പറഞ്ഞ് പ്രതികരിക്കാൻ ആരും മിനക്കെടേണ്ട, വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് . 
പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com