ജസ്‌നയെ കുറിച്ച് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടില്ല;  അന്വേഷണം പുരോഗമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍

മുക്കൂട്ടുതറയില്‍ നിന്നും കാണാതെയായ ജസ്‌നയെ കുറിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ജസ്‌നയെ കുറിച്ച് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടില്ല;  അന്വേഷണം പുരോഗമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതെയായ ജസ്‌നയെ കുറിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.ഇതുവരെ ഉയര്‍ന്നുകേട്ട ആരോപണങ്ങളിലൊന്നും കഴമ്പില്ല.പലയിടത്തും കണ്ടുവെന്ന വിവരങ്ങള്‍ ശരിയല്ലെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. 250 പേരെ ചോദ്യം ചെയ്തതില്‍ നിന്നും 120 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.11 പേജോളം നീളുന്ന വിശദീകരണ റിപ്പോര്‍ട്ട് തിരുവല്ല ഡിവൈഎസ്പി  ആര്‍ രാമചന്ദ്രപിള്ളയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ജസ്‌നയെ കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അപകടം എന്തെങ്കിലും സംഭവിച്ചുവോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങളിലെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹകരണത്തോടെയും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നണ്ട്. 

 ആദ്യഘട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ഇപ്പോഴും ശക്തമാണ്. ആദ്യം കേസ് അന്വേഷിച്ചവര്‍ ഗൗരവമായി എടുക്കാത്തതാണു തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിനും ഇതേ നിലപാടാണ്.ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും പതിനഞ്ചിലേറെത്തവണ ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com