പാര്‍ട്ടിയില്‍ മുന്‍പും ഇതുപോലെ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്; ശ്രീനിവാസന്‍ കൃഷ്ണന്റെ നിയമനം മുതല്‍ക്കൂട്ടാകും: കെ മുരളീധരന്‍

ശ്രീനിവാസന്‍ കൃഷ്ണനെ ഐസിസി സെക്രട്ടറിയായി നിയമിച്ചതില്‍ അപാകതയില്ലെന്ന് കെ മുരളീധരന്‍. മുമ്പും പാര്‍ട്ടിയില്‍ ഇതുപോലെ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്
പാര്‍ട്ടിയില്‍ മുന്‍പും ഇതുപോലെ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്; ശ്രീനിവാസന്‍ കൃഷ്ണന്റെ നിയമനം മുതല്‍ക്കൂട്ടാകും: കെ മുരളീധരന്‍


തിരുവനന്തപുരം: ശ്രീനിവാസന്‍ കൃഷ്ണനെ എഐസിസി സെക്രട്ടറിയായി നിയമിച്ചതില്‍ അപാകതയില്ലെന്ന് കെ മുരളീധരന്‍. മുമ്പും പാര്‍ട്ടിയില്‍ ഇതുപോലെ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീനിവാസന്റെ നിയമനം പാര്‍ട്ടിക്ക് മുതല്‍കൂട്ടാകുമെന്ന് കെ മുരളധീരന്‍ പറഞ്ഞു.

2009ല്‍ ശശി തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും ഇത്തരത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ജയിച്ച് പാര്‍ലമെന്റിനകത്ത് എത്തിയപ്പോള്‍ അത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായത് ഓര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ശ്രീനിവാസനെ സെക്രട്ടറിയാക്കിയതിനെതിരെ വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com