പിണറായിക്ക് വധഭീഷണി: കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളി കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
പിണറായിക്ക് വധഭീഷണി: കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളി കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് റിമാന്റ് ചെയ്തത്. 

കൃഷ്്ണകുമാര്‍ നായരെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കൊച്ചിയിലെത്തിച്ചിരുന്നു. ഈ മാസം 16നാണ് ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയച്ച ഇയാളെ കേരള പൊലീസിന്റെ ആവശ്യപ്രകാരം കൈമാറാന്‍ പട്യാല കോടതി ഉത്തരവിടുകയായിരുന്നു.

ഐപിസി 153, 506, 500, 67(എ) ഐടി ആക്ട്, 120 ഒ കേരളാ പൊലീസ് ആക്ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിവ. 

അബുദാബി ആസ്ഥാനമായ എണ്ണക്കന്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ നായര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും പിണറായി വിജയനെ വധിക്കാന്‍ പഴയ ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുത്തിട്ടുണ്ടെന്നും ഉടന്‍ കേരളത്തിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി.

മുഖ്യമന്ത്രിക്കെതിരെ ജാതി ആക്ഷേപവും ഇയാള്‍ നടത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെയും അസഭ്യ ഭാഷയില്‍ ഭീഷണിയുയര്‍ത്തി.പോസ്റ്റ് വിവാദമായതോടെ മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ മുഖ്യമന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ദുബായ് കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. കോതമംഗലം സ്വദേശിയായ ഇയാള്‍ ചെറുപ്പം മുതല്‍ തന്നെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com