മാധ്യമങ്ങളുമായി ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം; നടപ്പിലാക്കുന്നത് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരുമായുള്ള മന്ത്രിമാരുടെ ഇടപെടലിന്  പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമ
മാധ്യമങ്ങളുമായി ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം; നടപ്പിലാക്കുന്നത് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുമായുള്ള മന്ത്രിമാരുടെ ഇടപെടലിന്
പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോണ്‍കെണിക്കേസില്‍ ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്ക് പിന്നാലെയാണ് ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയമിച്ചത്.മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം വേണമെന്നും കച്ചവടതാത്പര്യങ്ങള്‍ അനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നുമടക്കം 405 പേജുള്ള റിപ്പോര്‍ട്ടായിരുന്നു ജസ്റ്റിസ് . പി എസ് ആന്റണി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com