ആലുവ- ഇടപ്പള്ളി റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം;ജൂലൈ 23 വരെ യാത്ര ദുര്‍ഘടമാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2018 10:47 PM  |  

Last Updated: 26th June 2018 10:59 PM  |   A+A-   |  

train

 

തിരുവനന്തപുരം; ആലുവ ഇടപ്പള്ളി റൂട്ടിലൂടെയുള്ള ട്രെയിന്‍ യാത്ര അടുത്ത ഒരു മാസത്തേക്ക് ദുര്‍ഘടമാകും. ആലുവ ഇടപ്പിള്ളി സെക്ഷനില്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഈ മാസം 28 മുതല്‍ അടുത്ത മാസം 23 വരെ നിയന്ത്രിക്കും. ചൊവ്വ, ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസവും നിയന്ത്രണമുണ്ടായിരിക്കും. ഇതോടെ ഈ മേഖലയിലൂടെയുള്ള എല്ലാ ട്രെയിനുകളുടേയും സമയത്തില്‍ വലിയ മാറ്റമുണ്ടാകും. 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒഴികേ ഗുരുവായൂരില്‍ നിന്ന് രാത്രി 9.25 ന് പുറപ്പെടേണ്ട ഗുരുവായൂര്‍ ചെന്നൈ എഗ്നോര്‍ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി രാത്രി 11.25 നേ പുറപ്പെടുകയൊള്ളൂ. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് അങ്കമാലി സ്റ്റേഷനില്‍ ഒന്നര മണിക്കൂര്‍ നിര്‍ത്തിയിടും. മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും ഒഴികേ ആലുവയില്‍ 30 മിനിറ്റ് നിര്‍ത്തിയിടും. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന  ഭാവ്‌നഗര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും. 

ചൊവ്വാഴ്ചകളിലെ ബിക്കാനീര്‍- കൊച്ചുവേളി എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റും പട്‌ന- എറണാകുളം പ്രതിവാര എക്‌സ്പ്രസ് ആലുവയിലും 80 മിനിറ്റ് നേരം നിര്‍ത്തിയിടും. വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന വെരാവല്‍- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും. ശനിയാഴ്ചകളിലെ ഗാന്ധിധാം- നാഗര്‍കോവില്‍ എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും. ഞായറാഴ്ചകളിലെ ഓഖ- എറണാകുളം ദൈ്വവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും. ഹൈദരാബാദ്- കൊച്ചുവേളി എക്‌സ്പ്രസ് ആലുവയില്‍ 2.20 മണിക്കൂറും ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിറ്റും നിര്‍ത്തിയിടും.